Read Time:1 Minute, 14 Second
ചെന്നൈ : നഗരത്തിൽ മൂന്നിടത്തായി മൂന്നുപേർക്ക് നായയുടെ കടിയേറ്റു.
രണ്ടുപേരെ തെരുവുനായകളും ഒരു കുട്ടിയെ വളർത്തുനായയുമാണ് കടിച്ചത്.
തൗസൻഡ് ലൈറ്റ്സിലെ പാർക്കിൽ ബാലികയ്ക്ക് വളർത്തു നായകളുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റതിനു ശേഷം നഗരസഭാ അധികൃതർ നിയന്ത്രണങ്ങൾ ശക്തമാക്കി വരുന്നതിനിടെയാണ് പുതിയ സംഭവങ്ങൾ.
പുളിയന്തോപ്പിലാണ് ആറു വയസ്സുള്ള ആൺകുട്ടിക്ക് അയൽവാസിയുടെ വളർത്തുനായയുടെ കടിയേറ്റത്.
നായയുടെ ഉടമയ്ക്കെതിരേ കേസെടുത്തു. തൊണ്ടിയാർപേട്ടിൽ 13 വയസ്സുള്ള ആൺകുട്ടിക്ക് തെരുവുനായയുടെ കടിയേറ്റു.
മധുരവയലിൽ 42-കാരനെയാണ് തെരുവുനായ കടിച്ചത്.
ആക്രമണം നടത്തിയ നായകളെ പിടികൂടി നിരീക്ഷിച്ചു വരികയാണെന്നും പരിഭ്രാന്തരാവേണ്ട കാര്യമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു