ചെന്നൈ: കോയമ്പേട് ബസ് സ്റ്റേഷൻ നിന്ന് ഇപ്പോൾ താരതമ്യേന കുറച്ച് ബസ്സുകളേയുള്ളൂ. മുൻകാലത്തെ തിരക്ക് ഇപ്പോൾ ഇവിടെയില്ല.
കോയമ്പേടുള്ള മൊത്ത വ്യാപാര സ്ഥാപനങ്ങളിലും ചുറ്റുപാടുമുള്ള ഇതര ബിസിനസ് കേന്ദ്രങ്ങളിലും തൊഴിലെടുക്കുന്നവർ കുടുങ്ങിയ അവസ്ഥയിലാണ്.
തങ്ങൾക്ക് സ്വന്തം നാടുകളിലേക്ക് പോകാനും വരാനും പ്രയാസമായിരിക്കുകയാണെന്ന ഇവരുടെ പരാതി പരിഗണിച്ച് ടിഎസ്ആർടിസി 85 ബസ്സുകൾ കോയമ്പേടു നിന്ന് തിരുവണ്ണാമലൈ റൂട്ടിലേക്ക് അനുവദിച്ചിട്ടുണ്ട്.
നിലവിൽ കിലമ്പാക്കത്തു നിന്നാണ് ഈ ബസ്സുകളെല്ലാം പുറപ്പെടുന്നത്. ഇതിൽ ഇനി മാറ്റം വരും, കോയമ്പേടു നിന്ന് പുറപ്പെടുകയും തിരിച്ചെത്തുകയും ചെയ്യും.
മെയ് 23 മുതൽ ആർകോട്ട്, ആരണി എന്നീ ഭാഗങ്ങളിലൂടെ പോകുന്ന 44 ടിഎസ്ആർടിസി ബസ്സുകൾ കോയമ്പേട് നിന്ന് ഓടിത്തുടങ്ങും.
കാഞ്ചീപുരം, വന്തവാസി എന്നീ വഴികളിലൂടെ പോകുന്ന 30 ബസ്സുകൾ കൂടി ഇതോടൊപ്പം ചേരും. നിലവിൽ ഈ വഴിക്ക് പോകുന്ന 11 ബസ്സുകൾ കോയമ്പേടു നിന്ന് പുറപ്പെടുന്നുണ്ട്.