Read Time:1 Minute, 26 Second
ചെന്നൈ : എ.ടി.എമ്മിൽ പണം നിക്ഷേപിക്കാനെത്തിയ ആളുടെ 35,000 രൂപ തട്ടിയെടുത്ത പോലീസുകാരൻ അറസ്റ്റിൽ.
പെരമ്പൂർ ഐ.സി.എഫ്. പോലീസ് സ്റ്റേഷനിലെ ട്രാഫിക് വിഭാഗം അസിസ്റ്റന്റ് ഇൻസ്പെക്ടർ രാമമൂർത്തി(55)യാണ് അറസ്റ്റിലായത്. ചെന്നൈയിലാണ് സംഭവം.
പുതുപ്പേട്ട സ്വദേശി സിദ്ദിഖ് കഴിഞ്ഞദിവസം രാത്രി കിൽപ്പോക്ക് ഇ.വി.ആർ. ശാലൈയിലുള്ള എ.ടി.എമ്മിൽ പണം നിക്ഷേപിക്കാൻ എത്തിയതായിരുന്നു.
ഈ സമയത്ത് വാക്കിടോക്കിയുമായി എത്തിയ രാമമൂർത്തി ഇതു കള്ളപ്പണമാണെന്നു സംശയമുണ്ടെന്നുപറഞ്ഞ് സിദ്ദിഖിനെ ഭീഷണിപ്പെടുത്തി 35,000 രൂപ തട്ടിയെടുക്കുകയായിരുന്നു.
തുടർന്ന് സിദ്ദിഖ് കിൽപ്പോക്ക് പോലീസിൽ പരാതി നൽകി. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് രാമമൂർത്തിയാണെന്നു മനസ്സിലായത്.
തുടർന്ന് ഇയാളെ അറസ്റ്റുചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്ന് പോലീസ് അറിയിച്ചു.