Read Time:43 Second
കോയമ്പത്തൂർ : ശുക്രവാർപേട്ട് രംഗൈ ഗൗഡർ സ്ട്രീറ്റിൽ മസാജ് സെന്ററിന്റെ മറവിൽ അനാശാസ്യ പ്രവർത്തനം നടത്തിയതിന് മാനേജരെ അറസ്റ്റുചെയ്തു.
സേലം സ്വദേശി ജഗദീശ്വരനെയാണ് (31) ആർ.എസ്. പുരം പോലീസ് അറസ്റ്റുചെയ്തത്.
പരിശോധനാസമയത്ത് സെന്ററിലുണ്ടായിരുന്ന നാലു യുവതികളെ പോലീസ് കസ്റ്റഡിയിലെടുത്ത് അഭയകേന്ദ്രത്തിലേക്കു മാറ്റി.
അസിസ്റ്റന്റ് കമ്മിഷണർ രവികുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.