Read Time:1 Minute, 11 Second
ചെന്നൈ : സാങ്കേതികത്തകരാറിനെത്തുടർന്ന് തിരുവനന്തപുരം-ബെംഗളൂരു വിമാനം അടിയന്തരമായി തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ ഇറക്കി.
ശനിയാഴ്ച രാവിലെ 8.40-ന് തിരുവനന്തപുരത്തുനിന്ന് യാത്രതിരിച്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ എയർ കംപ്രസറിൽ സാങ്കേതികത്തകരാർ സംഭവിക്കുകയായിരുന്നു.
ഇതുമൂലം യാത്രക്കാരിൽ ചിലർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. തുടർന്നാണ് തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. വിമാനത്തിൽ 137 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
തിരുച്ചിറപ്പള്ളിയിലെത്തിയ ഉടൻ യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കി. മറ്റൊരു വിമാനത്തിൽ വൈകീട്ട് യാത്രക്കാരെ തിരുച്ചിറപ്പള്ളിയിൽനിന്ന് ബെംഗളൂരുവിലേക്ക് യാത്രയാക്കി.