Read Time:1 Minute, 21 Second
ചെന്നൈ : മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി ചെന്നൈ വിമാനത്താവളത്തിൽ മൂന്നുകോടി രൂപയുടെ സ്വർണം പിടിച്ചു.
വിമാനത്താവളത്തിലെ കരാർ ജീവനക്കാരനടക്കം മൂന്നുപേർ അറസ്റ്റിലുമായി.
ഫ്ലാസ്കിന് സമാനമായ പാത്രവുമായി വിമാനത്താവളത്തിൽനിന്ന് പുറത്തേക്കുപോകാൻ ശ്രമിച്ച കരാർ ജീവനക്കാരനായ മണികണ്ഠനിൽനിന്നാണ് രണ്ടുകോടിരൂപ വിലമതിക്കുന്ന മൂന്നുകിലോ സ്വർണം പിടിച്ചത്.
ദുബായിൽനിന്നെത്തിയ യാത്രക്കാരൻ ഏൽപ്പിച്ച സ്വർണം വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന മറ്റൊരാൾക്ക് കൈമാറാൻ പോകുമ്പോഴാണ് സംശയംതോന്നിയ സുരക്ഷാജീവനക്കാർ മണികണ്ഠനെ തടഞ്ഞത്.
പരിശോധനയിൽ പാത്രത്തിൽനിന്ന് സ്വർണം കണ്ടെത്തുകയായിരുന്നു. ദുബായ്, തായ്ലാൻഡ് എന്നിവിടങ്ങളിൽനിന്നെത്തിയ രണ്ടുപേരിൽനിന്നായി 1.08 കിലോ സ്വർണവും കസ്റ്റംസ് പിടിച്ചെടുത്തു.