Read Time:33 Second
ചെന്നൈ : മെട്രോ തീവണ്ടി സ്റ്റേഷനുസമീപം ഉറങ്ങിക്കിടന്നവർക്കുനേരേ ആസിഡ് ആക്രമണം.
രണ്ട് പിഞ്ചുകുഞ്ഞുങ്ങളടക്കം അഞ്ചുപേർക്ക് ആക്രമണത്തിൽ പൊള്ളലേറ്റു.
ഞായറാഴ്ച രാത്രി ഒമ്പതോടെ ഈക്കാട്ടുതങ്ങൾ സ്റ്റേഷനുസമീപം വഴിയിൽ ഉറങ്ങിക്കിടന്നവർക്കുനേരേയായിരുന്നു ആക്രമണം.
ഗിണ്ടി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.