Read Time:1 Minute, 12 Second
ചെന്നൈ : പല്ലടത്തിനടുത്ത് കോടങ്കിപാളയത്ത് നടത്തുന്ന അനധികൃത ടാർ മിക്സിങ് പ്ലാന്റിന്റെ പ്രവർത്തനം തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ് താത്കാലികമായി നിർത്തിവെപ്പിച്ചു.
നടത്തിപ്പുകാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. തമിഴ്നാട് കർഷക സംരക്ഷണ സംഘത്തിന്റെയും പ്രദേശവാസികളുടെയും എതിർപ്പ് ശക്തമായതിനെത്തുടർന്നാണ് അധികൃതർ നടപടികളിലേക്കു നീങ്ങിയത്.
ടാർ മിശ്രിതം തയ്യാറാക്കുന്ന പ്രസ്തുത പ്ലാന്റ് യാതൊരു അനുമതികളും വാങ്ങാതെയാണ് പ്രവർത്തിപ്പിച്ചതെന്നും പ്രദേശത്ത് വലിയതോതിൽ മലിനീകരണമുണ്ടാക്കിയെന്നും ഇതു കൃഷിയെയും പ്രദേശവാസികളെയും ബാധിച്ചുവെന്നും തമിഴ്നാട് കർഷക സംരക്ഷണ സംഘത്തിന്റെ നിയമകാര്യ വിഭാഗം സംസ്ഥാന സെക്രട്ടറി സതീഷ്കുമാർ ആരോപിച്ചു.