0
0
Read Time:50 Second
ചെന്നൈ : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം വെള്ളിയാഴ്ച തീവ്ര ന്യൂനമർദമാകുന്നതോടെ അടുത്ത രണ്ടുദിവസങ്ങളിൽ മിക്കജില്ലകളിലും മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
തെക്കൻ ജില്ലകളിൽ ചൊവ്വാഴ്ചയും കനത്തമഴ പെയ്തു. തീവ്രന്യൂനമർദം പശ്ചിമബംഗാളിലൂടെ കരയിലെത്തും.
ഈ ഘട്ടത്തിൽ പശ്ചിമഘട്ടത്തിലും സംസ്ഥാനത്തെ പടിഞ്ഞാറൻ ജില്ലകളിലും മഴ ലഭിക്കും. ന്യൂനമർദം കരയിലെത്തുമ്പോൾ ചുഴലിക്കാറ്റാകാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.