മകൻ അച്ഛനെ കുത്തിക്കൊന്നു

0 0
Read Time:52 Second

ചെന്നൈ : മദ്യപിച്ച് അമ്മയെ അസഭ്യംപറഞ്ഞ അച്ഛനെ മകൻ കുത്തിക്കൊന്നു.

തിരുവള്ളൂർ ജില്ലയിലെ തിരുമഴിസൈയിലുള്ള ബാബുവിനെയാണ് (49) മകൻ തമിഴരശൻ (24) കൊലപ്പെടുത്തിയത്.

മരപ്പണിക്കാരനായ ബാബു കഴിഞ്ഞദിവസം ജോലികഴിഞ്ഞു മദ്യപിച്ച് വീട്ടിലെത്തി ഭാര്യ ദേവിയുമായി വഴക്കുണ്ടാക്കി.

വഴക്കിനിടെ ദേവിയെ അസഭ്യം പറഞ്ഞതോടെ തമിഴരശൻ അച്ഛനുമായി വാക്കേറ്റത്തിലേർപ്പെട്ടു.

പിന്നീട് വീട്ടിലിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ബാബു മരിച്ചു. തമിഴരശനെ പോലീസ് അറസ്റ്റ് ചെയ്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts