Read Time:1 Minute, 27 Second
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ബി.ജെ.പി. സംസ്ഥാന ഓഫീസിന് മുന്നിൽ സമരം നടത്താനെത്തുന്ന കോൺഗ്രസുകാർ സമയമറിയിച്ചാൽ ബിരിയാണി തരാമെന്ന് പറഞ്ഞ സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈക്ക് മറുപടിയുമായി ടി.എൻ.സി.സി. മുൻ പ്രസിഡന്റ് ഇ.വി.കെ.എസ്. ഇളങ്കോവൻ.
ബി.ജെ.പി. ഓഫീസിൽ അണ്ണാമലൈ ബീഫ് റെഡിയാക്കി വെയ്ക്കണമെന്നും തങ്ങൾ വരുമെന്നും അദ്ദേഹം പ്രതികരിച്ചു.
പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്നഭണ്ഡാരത്തിന്റെ താക്കോൽ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരേയാണ് സംസ്ഥാനത്തെ കോൺഗ്രസ് സമരം പ്രഖ്യാപിച്ചത്.
തമിഴ്നാട്ടുകാരെ മോഷ്ടാക്കളായി ചിത്രീകരിച്ച പ്രധാനമന്ത്രി മാപ്പുപറഞ്ഞില്ലെങ്കിൽ സമരം നടത്തുമെന്നായിരുന്നു ടി.എൻ.സി.സി. പ്രസിഡന്റ് കെ. സെൽവപെരുന്തഗൈ അറിയിച്ചത്.
അപ്പോഴാണ് സമയമറിയിച്ചാൽ ബിരിയാണി കരുതിവെയ്ക്കാമെന്ന് അണ്ണാമലൈ പരിഹസിച്ചത്.