Read Time:49 Second
ചെന്നൈ : പഴനിമല ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളിൽ കാണിക്കയായി എത്തിയത് 3.69 കോടി രൂപ. കഴിഞ്ഞ പതിനാലുദിവസത്തെ വരുമാനമാണിത്. ക്ഷേത്രത്തിലെ കാർത്തികമണ്ഡപത്തിൽ പണം എണ്ണിത്തിട്ടപ്പെടുത്തി.
991 ഗ്രാം സ്വർണം, 19780 ഗ്രാം വെള്ളി, ഓസ്ട്രേലിയ, ശ്രീലങ്ക, സിങ്കപ്പുർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ കറൻസി നോട്ടുകൾ 484 എണ്ണവും ലഭിച്ചു.
പഴനി ദേവസം ബോർഡ് ജോയിന്റ് കമ്മിഷണർ മാരിമുത്തു, ഡെപ്യൂട്ടി കമ്മിഷണർ ആർ.എസ്. വെങ്കിടേഷ്, അസി. കമ്മിഷണർ ലക്ഷ്മി എന്നിവർ നേതൃത്വം നൽകി.