Read Time:45 Second
ചെന്നൈ : മധ്യവേനലവധിക്കുശേഷം തമിഴ്നാട്ടിൽ സ്കൂളുകൾ ജൂൺ ആറിനു തുറക്കും.
വെള്ളിയാഴ്ച വിദ്യാഭ്യാസവകുപ്പ് ഡയറക്ടറാണ് ഇക്കാര്യമറിയിച്ചത്.
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്നുമുതൽ പ്ലസ്ടുവരെ ക്ലാസുകളാണ് ആറുമുതൽ തുടങ്ങുക.
ഇതിനുള്ള എല്ലാ ഒരുക്കങ്ങളും നടത്താൻ വിദ്യാഭ്യാസ ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, സി.ബി.എസ്.ഇ. ബോർഡിനുകീഴിൽ സ്കൂളുകൾ എന്നുതുറക്കുമെന്നകാര്യം ഇനിയും അറിയിച്ചിട്ടില്ല.