Read Time:44 Second
ചെന്നൈ : കാലവർഷം ആരംഭിക്കാനിരിക്കെ, നഗരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാനായി ജലാശയങ്ങളിലെയും കനാലുകളിലെയും ഓടകളിലെയും മാലിന്യങ്ങൾ നീക്കംചെയ്യാനുള്ള നടപടികൾ ആരംഭിച്ചു.
കോർപ്പറേഷന്റെ നേതൃത്വത്തിലാണ് മാലിന്യങ്ങൾ നീക്കംചെയ്യുക. ചെന്നൈ കോർപ്പറേഷന്റെ 15 സോണുകൾക്കും 50 ലക്ഷം രൂപ വിതരണംചെയ്തതായി അധികൃതർ അറിയിച്ചു.
മുൻവർഷങ്ങളിൽ വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളിലെ ജലാശയങ്ങളും കനാലുകളും ഓടകളും ശുചീകരിക്കും.