ചെന്നൈ: തമിഴ്നാട്ടിൽ ഗുഡ്ക, പാൻ മസാല ഉൾപ്പെടെയുള്ള പുകയില ഉത്പന്നങ്ങളുടെ നിരോധനം ഒരു വർഷത്തേക്ക് കൂടി നീട്ടി.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട് 2006 അനുസരിച്ച്, 2013 മെയ് 23 മുതൽ പുകയിലയും നിക്കോട്ടിനും അടങ്ങിയ ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഈ നിരോധനം എല്ലാ വർഷവും തുടർന്നും നീട്ടുകയാണ്.
അതിന്റെ ഭാഗമായി പുകയില, നിക്കോട്ടിൻ എന്നിവ അടങ്ങിയ ഭക്ഷ്യ ഉൽപന്നങ്ങളുടെ നിർമാണം, സംഭരിക്കൽ, വിതരണം, കൊണ്ടുപോകൽ, വിൽപന എന്നിവ നടത്തുന്നവർക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ നേതൃത്വത്തിൽ കർശന നടപടി സ്വീകരിച്ചുവരികയാണ്.
അതുവഴി കഴിഞ്ഞ വർഷം ഏർപ്പെടുത്തിയ നിരോധനം അവസാനിച്ചപ്പോൾ, ഗുഡ്ക, പാൻ മസാല, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയുടെ നിരോധനം 2025 മെയ് 23 വരെ ഒരു വർഷത്തേക്ക് കൂടി നീട്ടി. കഴിഞ്ഞ വർഷം ഈ നിയമത്തിനെതിരെ നിരവധി കമ്പനികൾ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു.
കേസുകൾ പരിഗണിച്ച ഹൈക്കോടതി ഗുട്കയും പാൻ മസാലയും ഉൾപ്പെടെയുള്ള പുകയില ഉൽപന്നങ്ങളുടെ നിരോധനം റദ്ദാക്കി. തുടർന്ന് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി.
മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന് സുപ്രീം കോടതി ഇടക്കാല സ്റ്റേ നൽക്കുകയായിരുന്നു. ശേഷം തമിഴ്നാട് സർക്കാരിൻ്റെ ഈ ഓർഡിനൻസ് ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.