0
0
Read Time:1 Minute, 0 Second
ചെന്നൈ : നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു.
യാത്രക്കാരായ 20 പേർക്ക് പരിക്കേറ്റു. സേലം ജില്ലയിലെ ആത്തൂരിൽനിന്ന് തിരുച്ചിറപ്പള്ളിയിലെ തുറയൂരിലേക്ക് വരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.
തുറയൂരിന് സമീപമെത്തിയപ്പോൾ എതിരേവന്ന ഇരുചക്രവാഹനത്തെ ഇടിക്കാതിരിക്കാൻ ബസ് പെട്ടെന്ന് വെട്ടിച്ചതിനെ തുടർന്നാണ് നിയന്ത്രണം വിട്ടത്.
തുടർന്ന് റോഡരികിലുള്ള മരത്തിൽ ഇടിച്ചു നിൽക്കുകയായിരുന്നു. സേലം ഒല്ലമ്പൂത്തൂർ സ്വദേശിയായ ബസ് ഡ്രൈവർ വരദരാജനാണ് (44) മരിച്ചത്. പരിക്കേറ്റവരെ തുറയൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.