Read Time:1 Minute, 12 Second
ചെന്നൈ : ജോലിചെയ്യുന്ന സ്ത്രീകൾക്കായി കൂടുതൽ ഹോസ്റ്റലുകൾ നിർമിക്കുന്നതിന് തമിഴ്നാട് സർക്കാർ 35.87 കോടി രൂപ നീക്കിവെച്ചു.
ഹൊസൂർ, തിരുവണ്ണാമലൈ, സെയ്ന്റ് തോമസ് മൗണ്ട് എന്നിവിടങ്ങിലാണ് പുതിയ ഗവ. വർക്കിങ് വിമൻസ് ഹോസ്റ്റലുകൾ തുടങ്ങുക. 432 പേർക്ക് ഇവിടെ താമസിക്കാനാവും.
കഴിഞ്ഞവർഷമാണ് സംസ്ഥാനസർക്കാർ ‘തോഴി’ എന്നപേരിൽ 19 ജില്ലകളിൽ വർക്കിങ് വിമൻസ് ഹോസ്റ്റലുകൾക്ക് തുടക്കംകുറിച്ചത്.
ആദ്യഘട്ടത്തിൽ നിർമിച്ച ഹോസ്റ്റലുകളിൽ 688 പേർക്ക് താമസിക്കാം. നിലവിൽ 259 സ്ത്രീകൾ ഈ സൗകര്യം ഉപയോഗിച്ചുവരുന്നു.
സേലം, തഞ്ചാവൂർ, പെരമ്പലൂർ, വെല്ലൂർ, വിഴുപുരം, തിരുനെൽവേലി, അഡയാർ എന്നിവിടങ്ങളിലെ ഹോസ്റ്റലുകൾ നവീകരിക്കാൻ 4.21 കോടി രൂപ അനുവദിച്ചിട്ടുണ്ട്.