0
0
Read Time:1 Minute, 21 Second
ചെന്നൈ : കാറ്റിന്റെഗതി വടക്ക്ദിശയിൽ തന്നെ തുടരുന്നതിനാൽ തമിഴ്നാട്ടിൽ ഇനിയും മൂന്നുദിവസം ചൂടുകൂടിയ നിലയിൽ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.
കാറ്റിന്റെദിശ വടക്ക് ഭാഗത്തേക്ക് തുടരുന്നതിനാൽ കടലിൽനിന്ന് കരയിലേക്കുള്ള കാറ്റിന്റെ വേഗം കുറഞ്ഞതാണ് ചൂട് കൂടിയ നിലയിൽ തുടരാൻ കാരണമായതെന്നും കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തമിഴ്നാട്ടിൽ ചൂട്കൂടിയ തോതിൽ അനുഭവപ്പെടുന്ന ‘കത്തിരിക്കാലം’കഴിഞ്ഞെങ്കിലും ചൂട് തുടരുകയാണ്. നഗരത്തിൽ 40 ഡിഗ്രിയാണ് ചൂട് അനുഭവപ്പെട്ടത്.
തമിഴ്നാട്ടിൽ ഭൂരിഭാഗം ജില്ലകളിലും ചൂട് 38-നും 39 ഡിഗ്രിക്കും ഇടയിലാണ്. റെമാൽ ചുഴലിക്കാറ്റിനെത്തുടർന്ന് കാറ്റിന്റെ ദിശമാറിയതാണ് ചൂട്കൂടാൻ കാരണം. സാധാരണ കേരളത്തിൽ മഴ പെയ്ത് തുടങ്ങിയാൽ തമിഴ്നാട്ടിൽ ചൂട് കുറയാറുണ്ട്. .