Read Time:54 Second
ചെന്നൈ : ടെലിവിഷൻ അവതാരകയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഒളിവിലായിരുന്ന ക്ഷേത്രപൂജാരിയെ അറസ്റ്റുചെയ്തു.
മണ്ണടി കാളികാമ്പാൾക്ഷേത്രത്തിലെ പൂജാരി കാർത്തിക് മുനുസ്വാമിയെ കൊടൈക്കനാലിലെ ഒളിത്താവളത്തിൽ നിന്നാണ് അറസ്റ്റുചെയ്തത്.
ക്ഷേത്രദർശനത്തിടെ പരിചയപ്പെട്ട തന്നെ മയക്കുമരുന്നുകലർന്ന പാനീയം നൽകിയശേഷം ലൈംഗിക പീഡനത്തിനിരയാക്കി എന്നാണ് കേസ്.
പിന്നീട് വിവാഹവാഗ്ദാനം നൽകി നിരന്തരം ചൂഷണംചെയ്തു. രണ്ടാഴ്ചമുമ്പ് യുവതി പോലീസിൽ പരാതി നൽകിയപ്പോൾ കാർത്തിക് ഒളിവിൽ പോവുകയായിരുന്നു.