Read Time:1 Minute, 5 Second
ചെന്നൈ : തിരുനൽവേലിയിലെ കുപ്രസിദ്ധ കുറ്റവാളി ദീപക് രാജയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. നൂറുകണക്കിനാളുകൾ പങ്കെടുത്ത വിലാപയാത്രയായാണ് മൃതദേഹം കൊണ്ടുപോയത്.
ഒട്ടേറെ കേസുകളിൽ പ്രതിയായ രാജയെ മേയ് 20-നാണ് ആറംഗസംഘം കൊലപ്പെടുത്തിയത്. കുറ്റവാളികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിക്കുകയായിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പ്രതികളെ സിറ്റി പോലീസ് അറസ്റ്റുചെയ്തതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
പ്രതിശ്രുത വധുവിനും സുഹൃത്തുക്കൾക്കുമൊപ്പം പാളയംകോട്ടയിലെ ഒരു ഹോട്ടലിലെത്തിയപ്പോഴാണ് രാജ കൊല്ലപ്പെട്ടത്.