Read Time:43 Second
ചെന്നൈ : വാക്തർക്കത്തെത്തുടർന്ന് കോയമ്പേട് ചന്തയിലെ തൊഴിലാളിയെ യുവാവ് ബിയർകുപ്പികൊണ്ട് കുത്തിക്കൊന്നു. പെരമ്പല്ലൂർ സ്വദേശിയായ ചുമട്ടുതൊഴിലാളി ശേഖർ (48) ആണ് മരിച്ചത്.
രാത്രി ചന്തയ്ക്കു സമീപമുള്ള ഹോട്ടലിനുമുന്നിൽ ഉറങ്ങിയ ശേഖറിനെ സുഹൃത്താണെന്ന് തെറ്റിദ്ധരിച്ച് ശക്തി എന്നയാൾ വിളിച്ചുണർത്തിയതാണ് പ്രശ്നത്തിനുതുടക്കം. തുടർന്നുണ്ടായ വാക്തർക്കം ആക്രമണത്തിൽ കലാശിച്ചു.