0
0
Read Time:1 Minute, 17 Second
ചെന്നൈ : തിരുനെൽവേലിയിൽ തട്ടുകടയിലെ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് ആറുപേർക്ക് പരിക്കേറ്റു. സമീപത്തെ രണ്ടുകടകൾ കത്തിനശിച്ചു. പരിക്കേറ്റവരിൽ ഒരു ബാലനും തട്ടുകടയിലെ തൊഴിലാളിയുമുൾപ്പെടും.
ഇവരെ തിരുനെൽവേലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരക്കേറിയ നോർത്ത് കാർ സ്ട്രീറ്റിലെ തട്ടുകടയിലാണ് അപകടമുണ്ടായത്.
പ്രദേശത്ത് ആളുകൾ കുറവായത് വൻ ദുരന്തം ഒഴിവാക്കി. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു.
സ്ഫോടനത്തെത്തുടർന്ന് കടയിൽ തീ പടർന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. സമീപത്തെ ഒട്ടേറെ കടകൾക്കും കേടുപാടുകൾ സംഭവിച്ചു. അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. പാചക വാതക സിലിൻഡറിൽ നിന്നുള്ള ചോർച്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.