Read Time:1 Minute, 20 Second
ഡൽഹി: രാജ്യത്തുടനീളം പാൽ വില കൂട്ടി അമൂൽ. ലിറ്ററിന് രണ്ട് രൂപയാണ് വർധിപ്പിച്ചത്. അമൂലിൻ്റെ എല്ലാ പാൽ വേരിയൻ്റുകൾക്കും വില വർധിക്കും. പുതിയ നിരക്ക് ജൂൺ മൂന്നുമുതൽ പ്രാബല്യത്തിൽ വരും.
പ്രവർത്തനച്ചെലവും ഉത്പ്പാദനച്ചെലവും വർധിച്ചതിനാലാണ് അമൂൽ പാലിൻ്റെ വില വർധിപ്പിച്ചതെന്ന് ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ (ജിസിഎംഎംഎഫ്) അറിയിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലും അമൂൽ പാൽ വില വർധിച്ചിരുന്നു.
വില വർധന പ്രകാരം, 500 എംഎൽ അമൂൽ എരുമ പാലിന് 36 രൂപയാകും. 500 എംഎൽ അമൂൽ ഗോൾഡ് മിൽക്കിന് 33 രൂപയും 500 എംഎൽ അമൂൽ ശക്തി മിൽക്കിന് 30 രൂപയുമാകും.
500 എംഎൽ അമൂൽ ടീ സെപ്ഷ്യൽ മിൽക്കിന് 32 രൂപയുമാകും. തൈരിൻ്റെ വിലയിലും വർധന ഉണ്ടായിട്ടുണ്ട്. അതേസമയം വിലക്കയറ്റത്തിനിടയിലെ, ഏറ്റവും കുറഞ്ഞ വില വർധനയാണിതെന്ന് അമൂൽ ന്യായീകരിച്ചു.