സംസ്ഥാനത്ത് ബിജെപി സ്ഥാനാർഥി അണ്ണാമലൈ പിന്നിൽ;  ഇന്ത്യ സഖ്യം ബഹുദൂരം മുന്നിൽ

0 0
Read Time:1 Minute, 26 Second

ചെന്നൈ : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ തമിഴ്നാട്ടിൽ ഇന്ത്യ സഖ്യം ബഹുദൂരം മുന്നിൽ.

ആകെയുള്ള 39 സീറ്റുകളിൽ നിലവിൽ 35 ഇടത്താണ് ഡിഎംകെയും കോൺ​ഗ്രസും അടങ്ങുന്ന ഇന്ത്യ സഖ്യം മുന്നിട്ടുനിൽക്കുന്നത്.

ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിലെ എൻഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ അണ്ണാമലൈ കളത്തിലിറക്കിയിട്ടും പിന്നിലാണ് എൻഡിഎ. എൻഡിഎ രണ്ടിടത്താണ് മുന്നിലുള്ളത്. എന്നാൽ പ്രമുഖ ബിജെപി സ്ഥാനാർഥികൾ പിന്നിലാണ്.

തൂത്തുക്കുടിയിൽ ഡിഎംകെ സ്ഥാനാർഥി കനിമൊഴി മുന്നിലാണ്.

ചെന്നൈ സൗത്ത് ബിജെപി സ്ഥാനാർഥി ഡോ. തമിളിസൈ സൗന്ദരരാജൻ പിന്നിലാണ്.

രാമനാഥപുരത്ത് ഇൻഡ്യ സഖ്യത്തിലെ എഐഎഡിഎംകെ സ്ഥാനാർഥിയും മുൻ മുഖ്യമന്ത്രിയുമായ ഒ. പനീർശെൽവം പിന്നിലാണ്.

ചെന്നൈ സെൻട്രലിൽ ഡിഎംകെ സ്ഥാനാർഥി ദയാനിധി മാരൻ മുന്നിലാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts