0
0
Read Time:45 Second
ചെന്നൈ : വോട്ടെണ്ണൽ ദിവസത്തിനുതലേന്ന് തിങ്കളാഴ്ച തമിഴ്നാട്ടിൽ ടാസ്മാക് മദ്യശാലകളിൽ വിറ്റഴിച്ചത് 200 കോടി രൂപയുടെ മദ്യം.
സാധാരണഗതിയിൽ പ്രതിദിനം പരമാവധി 80 മുതൽ 100 കോടി രൂപവരെയാണ് മദ്യവിൽപ്പന നടക്കാറുള്ളത്. വാരാന്ത്യങ്ങളിലും അവധിദിവസങ്ങളിലും 130 കോടി രൂപയുടെവരെ മദ്യംവിൽക്കാറുണ്ട്.
എന്നാൽ വോട്ടെണ്ണൽദിവസം മദ്യശാലകൾക്ക് അവധിയായതിനാൽ തലേദിവസംതന്നെ ആളുകൾ മദ്യംവാങ്ങിസൂക്ഷിച്ചു.
അതോടെ വിൽപ്പന പൊടിപൊടിച്ചു.