Read Time:1 Minute, 19 Second
ചെന്നൈ : കോൺഗ്രസ് നേതാവ് മാണിക്യം ടാഗോർ വിജയിച്ച വിരുദുനഗർ ലോക്സഭാ മണ്ഡലത്തിൽ വീണ്ടും വോട്ടെണ്ണൽ നടത്തണമെന്ന് ആവശ്യം.
ഇവിടെ രണ്ടാംസ്ഥാനത്തെത്തിയ ഡി.എം.ഡി.കെ.യാണ് ഈ ആവശ്യവുമായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്.
വോട്ടെണ്ണുന്നതിൽ ക്രമക്കേട് നടത്തിയെന്നാണ് ഇവരുടെ ആരോപണം. ഡി.എം.ഡി.കെ. സ്ഥാനാർഥി വിജയ പ്രഭാകരനെ 4379 വോട്ടുകൾക്കാണ് മാണിക്യം ടാഗോർ പരാജയപ്പെടുത്തിയത്.
വോട്ടെണ്ണലിന്റെ തുടക്കത്തിൽ വിജയ പ്രഭാകരനായിരുന്നു മുന്നിട്ടുനിന്നത്.
വോട്ടെണ്ണൽ ഇടയ്ക്ക് നിർത്തിവെച്ചുവെന്നും അതിനുശേഷമാണ് ടാഗോർ മുന്നിലെത്തിയതെന്നും ഡി.എം.ഡി.കെ. ജനറൽ സെക്രട്ടറി പ്രേമലതാ വിജയകാന്ത് പറഞ്ഞു.
ഈയിടെ അന്തരിച്ച ഡി.എം.ഡി.കെ. സ്ഥാപകൻ വിജയകാന്തിന്റെ മകനാണ് വിജയ പ്രഭാകരൻ. അണ്ണാ ഡി.എം.കെ. സഖ്യത്തിലാണ് ഡി.എം.ഡി.കെ. ഇത്തവണ മത്സരിച്ചത്.