Read Time:49 Second
ചെന്നൈ : അസിസ്റ്റന്റ് പ്രൊഫസർമാരാകാനുള്ള തമിഴ്നാട് സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (ടി.എൻ. സെറ്റ്) പരീക്ഷ മാറ്റിവെച്ചു.
ഏഴിനും എട്ടിനും നടത്താനുള്ള പരീക്ഷയാണ് മാറ്റിവെച്ചതായി തിരുനെൽവേലി മനോൻമണീയം സുന്ദനാർ സർവകലാശാല രജിസ്ട്രാർ ആണ് അറിയിച്ചത്.
സെറ്റ് പരീക്ഷ നടത്താനുള്ള നോഡൽ എജൻസിയായി സംസ്ഥാന സർക്കാർ മനോൻമണീയം സർവകലാശാലയെയാണ് നിയോഗിച്ചിരിക്കുന്നത്. മാറ്റിവെച്ച സെറ്റ് പരീക്ഷ എന്ന് നടക്കുമെന്ന് അറിയിച്ചിട്ടില്ല.