Read Time:1 Minute, 14 Second
ചെന്നൈ : കനത്തമഴയെത്തുടർന്ന് ചെന്നൈയിൽ നിന്നുള്ള വിമാനസർവീസുകൾ വൈകി. ഇവിടെനിന്ന് പുറപ്പെടേണ്ട 18 വിമാനങ്ങളാണ് വൈകിയത്.
വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച രാവിലെ വരെയുള്ള സർവീസുകളാണ് വൈകിയത്.
മഴയെത്തുടർന്ന് റൺവേയിൽ വെള്ളംകയറിയതും ശക്തമായ ഇടിയും മിന്നലുമുണ്ടായതും കണക്കിലെടുത്ത് ഏറെനേരം വിമാനങ്ങൾ പുറപ്പെടുന്നത് വൈകിപ്പിക്കുകയായിരുന്നു.
ഡൽഹി, കൊൽക്കത്ത, െബംഗളൂരു, മധുര, തിരുച്ചിറപ്പള്ളി, ഗോവ, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാനസർവീസുകളെയാണ് മഴബാധിച്ചത്.
വിവിധയിടങ്ങളിൽനിന്ന് ചെന്നൈയിലേക്കുള്ള 17 വിമാനങ്ങൾ എത്താനും വൈകി. യാത്രക്കാരുടെ സുരക്ഷയെ കരുതിയാണ് സർവീസുകൾ വൈകിപ്പിക്കാൻ തീരുമാനിച്ചതെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു.