സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും, സത്യപ്രതിജ്ഞക്കായി തിരിച്ചു

0 0
Read Time:2 Minute, 53 Second

ദില്ലി: നിയുക്ത തൃശ്ശൂർ എംപി സുരേഷ് ഗോപി മൂന്നാം മോദി മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയാകും. ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ നരേന്ദ്രമോദിക്ക് ഒപ്പം കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ സുരേഷ് ഗോപിക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു.സത്യപ്രതിജ്ഞ ചെയ്യാനായി അദ്ദേഹം ദില്ലിയിലേക്ക് തിരിച്ചു.

”അദ്ദേഹം (മോദി)തീരുമാനിച്ചു, ഞാൻ അനുസരിക്കുന്നു എന്നായിരുന്നു” വിമാനത്താവളത്തിലേക്ക് പോകാനായി ഇറങ്ങിയ വേളയില്‍ സുരേഷ് ഗോപിയുടെ പ്രതികരണം. അല്‍പ്പം മുമ്ബ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോണ്‍ കോളെത്തിയ ശേഷമാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്നതില്‍ സ്ഥിരീകരണമായത്.

12.30 നുളള വിമാനത്തിലാണ് സുരേഷ് ഗോപി ദില്ലിയിലേക്ക് പോയത്. ഏതാകും വകുപ്പെന്നതില്‍ ഇനിയും സ്ഥിരീകരണമായിട്ടില്ല. കേരളത്തില്‍ ബിജെപി അക്കൌണ്ട് തുറന്നത് സുരേഷ് ഗോപിയിലൂടെയായതിനാല്‍ സുപ്രധാന വകുപ്പ് തന്നെയായിരിക്കും സുരേഷ് ഗോപിക്ക് ലഭിക്കുകയെന്നതില്‍ സംശയമില്ലെന്നാണ് നേതൃത്വത്തില്‍ നിന്നും ലഭിച്ച വിവരം.

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട് നടക്കാനിരിക്കെ ആരൊക്കെ കേന്ദ്രമന്ത്രിമാര്‍ ആകുമെന്നതില്‍ വ്യക്തതയാകുകയാണ്. രണ്ടാം മോദി മന്ത്രിസഭയിലുണ്ടായിരുന്ന അമിത് ഷായും നിതിൻ ഗഡ്കരിയും രാജ്‌നാഥ് സിംഗും, പ്രള്‍ഹാദ് ജോഷിയും മന്ത്രിസഭയില്‍ സ്ഥാനം ഉറപ്പിച്ചു.

തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമല്ലൈയും കേന്ദ്രമന്ത്രിയാകും. ടിഡിപിയുടെ രണ്ട് മന്ത്രിമാരാകും പ്രധാനമന്ത്രിക്കൊപ്പം ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. ഒരു കേന്ദ്രമന്ത്രി പദവിയും സഹമന്ത്രി പദവിയുമായിരിക്കും ടിഡിപിക്ക് ഇപ്പോള്‍ ലഭിക്കുക. ശ്രീകാകുളം എംപി കിഞ്ചാരപ്പു റാം മോഹൻ നായിഡു കേന്ദ്രമന്ത്രിയാകും. ഡോ. പെമ്മസാനി ചന്ദ്രശേഖർക്കാണ് സഹമന്ത്രി സ്ഥാനം ലഭിക്കാൻ സാധ്യത.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts