ചെന്നൈ : വിവാഹമോചനം ഭയന്ന് സോഫ്റ്റ്വേർ എൻജിനിയറായ യുവതി വേളാച്ചേരി മേൽപ്പാലത്തിൽ നിന്ന് ചാടി ജീവനൊടുക്കി. താംബരത്തിനുസമീപം സെബാക്കത്ത് താമസിക്കുന്ന ശോഭയാണ് (30) ജീവനൊടുക്കിയത്.
നാലുവർഷംമുമ്പാണ് ശോഭ സോഫ്റ്റ്വേർ എൻജിനിയറായ കാർത്തിക്കിനെ വിവാഹം കഴിച്ചത്. മൂന്നുവയസ്സുള്ള ആൺകുട്ടിയുണ്ട്.
ശോഭയ്ക്കും കാർത്തികിനും ഇടയിൽ കഴിഞ്ഞ ആറുമാസമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നതായി പറയുന്നു.
തുടർന്ന് കാർത്തിക് വിവാഹമോചനത്തിനുള്ള നടപടികളുമായി പോകുകയായിരുന്നു.
വിവാഹമോചന നടപടികളിൽനിന്ന് പിന്മാറണമെന്ന് ശോഭ അഭ്യർഥിച്ചെങ്കിലും കാർത്തിക് വഴങ്ങിയില്ല. തുടർന്ന് ശനിയാഴ്ച വൈകീട്ടോടെ വേളാച്ചേരി മേൽപ്പാലത്തിൽനിന്ന് ശോഭ ചാടുകയായിരുന്നു.
പരിസരവാസികൾ ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.വേളാച്ചേരി പോലീസെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ക്രോംപ്പെട്ട് ഗവ. ആശുപത്രിയിലേക്ക് മാറ്റി.
വിവാഹം കഴിഞ്ഞ് ഏഴുവർഷമാകാത്തതിനാൽ ആർ.ഡി.ഒ. അന്വേഷണത്തിന് ഉത്തരവിട്ടു