0
0
Read Time:43 Second
ചെന്നൈ : കാറ്റിന്റെ വേഗം കുറയുന്നതിനാൽ അടുത്ത മൂന്നുദിവസങ്ങളിൽ തമിഴ്നാട്ടിൽ രണ്ട് മുതൽ മൂന്നുഡിഗ്രിവരെ ചൂടുകൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ചെന്നൈയിൽ ചൊവ്വാഴ്ച 36 ഡിഗ്രി ചൂടാണനുഭവപ്പെട്ടത്. 29 ഡിഗ്രിയാണ് ചെന്നൈയിലെ കുറഞ്ഞചൂട്.
മഹാബലിപുരത്തും വെല്ലൂരിലും 37 ഡിഗ്രി ചൂടനുഭവപ്പെട്ടു. ചെന്നൈയിൽ കാറ്റിന്റെവേഗം മണിക്കൂറിൽ 12 കിലോമീറ്ററാണ്.