റോം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിൽ അനാച്ഛാദനം ചെയ്യാനിരുന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമ ഖലിസ്ഥാൻവാദികൾ തകർത്തു.
ജി 7 ഉച്ചകോടിക്കായി ഇറ്റലിയിലെത്തുന്ന പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യാനിരുന്ന മഹാത്മാഗാന്ധിയുടെ പ്രതിമയാണ് തകർക്കപ്പെട്ടത്.
കൊല്ലപ്പെട്ട ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറുമായി ബന്ധപ്പെട്ട വിവാദ മുദ്രാവാക്യങ്ങളും പ്രതിമയുടെ അടിത്തട്ടിൽ അക്രമികൾ എഴുതിവച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ജി 7 ഉച്ചകോടിക്ക് ഒരു ദിവസം മുൻപാണ് സംഭവം. മഹാത്മാഗാന്ധിയുടെ പ്രതിമ തകർക്കപ്പെട്ട വിഷയം ഇറ്റാലിയൻ അധികൃതരുമായി ഇന്ത്യ ചർച്ച ചെയ്തിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര മാധ്യമങ്ങളോട് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ജി 7 ഉച്ചകോടി ആരംഭിക്കാൻ മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്.
അൻപതാമത് ജി7 ഉച്ചകോടി ഇറ്റലിയിലെ അപുലിയ മേഖലയിലെ ആഡംബര റിസോർട്ടായ ബോർഗോ എഗ്നാസിയയിൽ ജൂൺ 13 മുതൽ 15വരെയാണ് നടക്കുക.