Read Time:54 Second
ചെന്നൈ : ലോക പാരാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഹൈജംപിൽ സ്വർണം നേടിയ മാരിയപ്പൻ തങ്കവേലുവിന് സംസ്ഥാനസർക്കാരിന്റെ പാരിതോഷികമായി 75 ലക്ഷം രൂപ നൽകി.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഈ തുകയുടെ ചെക്ക് മാരിയപ്പന് കൈമാറി. കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ, കായിക വകുപ്പിന്റെ ചുമതലയുള്ള അഡിഷണൽ ചീഫ് സെക്രട്ടറി അതുല്യാ മിശ്ര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ജപ്പാനിൽ കഴിഞ്ഞമാസം നടന്ന ചാമ്പ്യൻഷിപ്പിലാണ് പുരുഷവിഭാഗത്തിലെ ഹൈജംപിൽ റെക്കോഡ് നേട്ടത്തോടെ മാരിയപ്പൻ സ്വർണം നേടിയത്.