Read Time:52 Second
ചെന്നൈ : മധുരയിൽ നിന്ന് ബെംഗളൂരുവിലേക്ക് അനുവദിച്ച വന്ദേഭാരത് തീവണ്ടിയുടെ പരീക്ഷണ ഓട്ടം തിങ്കളാഴ്ച നടക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
മധുരയിൽനിന്ന് രാവിലെ 5.15-ന് പുറപ്പെടുന്ന തീവണ്ടി 7.15-ന് തിരുച്ചിറപ്പള്ളിയിലും 9.55-ന് സേലത്തും ഉച്ചയ്ക്ക് 1.15-ന് ബെംഗളൂരുമെത്തും.
ഉച്ചയ്ക്ക് 1.45-ന് ബെംഗളൂരുവിൽനിന്ന് തിരിക്കുന്ന തീവണ്ടി വൈകീട്ട് അഞ്ചിന് സേലത്തും രാത്രി 8.20-ന് തിരുച്ചിറപ്പള്ളിയും രാത്രി 10.25 -ന് മധുരയിലുമെത്തുമെന്നും അധികൃതർ അറിയിച്ചു.