Read Time:39 Second
ചെന്നൈ : പ്രമുഖ നേതാക്കളുടെ ജന്മദിനത്തിൽ സ്കൂൾ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം മധുരപൊങ്കലും വിതരണം ചെയ്യുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു.
പോഷകാഹാര പദ്ധതിക്ക് അർഹതയുള്ള ഒന്നുമുതൽ പത്തു വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് മധുരപ്പൊങ്കൽ നൽകുക.
സംസ്ഥാനത്തെ 43,131 സ്കൂളുകളിൽ മധുരപ്പൊങ്കൽ വിതരണം ചെയ്യും. ഇതിനായി 4.27 കോടി രൂപ സർക്കാർ അനുവദിച്ചു.