Read Time:51 Second
ചെന്നൈ : പാചകയെണ്ണയിൽ എലി ചത്തതിനെ തുടർന്ന് മലിനമായ ഭക്ഷണം കഴിച്ച് ഒരു കുടുംബത്തിലെ എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൈലാപ്പൂരിൽ താമസിക്കുന്ന ഒരു കുടുംബത്തിലെ നാലുവയസ്സുള്ള രണ്ട് കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് എലിചത്ത എണ്ണയിൽ അബദ്ധത്തിൽ പാകംചെയ്ത ഭക്ഷണം കഴിച്ച് അസുഖ ബാധിതരായത്.
തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. വയറു വേദനയും ഛർദിയെയും തുടർന്ന് ഇവരെ റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാവരും അപകടനില തരണം ചെയ്തതായി ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.