Read Time:1 Minute, 7 Second
ചെന്നൈ : ഊട്ടിയിലെ പ്രധാന ഉല്ലാസകേന്ദ്രങ്ങളിലൊന്നായ പൈൻ ഫോറസ്റ്റിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തിയതിനാൽ വെള്ളിയാഴ്ചയും സന്ദർശകരെ കടത്തിവിട്ടില്ല.
വ്യാഴാഴ്ചയാണ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
ഉടൻതന്നെ വനംവകുപ്പ് സഞ്ചാരികളെ അവിടെനിന്നു മാറ്റി.
ഊട്ടി-ഗൂഡല്ലൂർ ദേശീയപാതയിൽ ഊട്ടിയിൽനിന്ന് എട്ടുകിലോമീറ്റർ ദൂരത്തിലാണ് പൈൻമരക്കാടുള്ളത്. സുരക്ഷയെ കരുതി സഞ്ചാരികൾക്ക് ഉടൻ പ്രവേശനം അനുവദിക്കില്ലെന്ന് വനം റേഞ്ചർ ശശികുമാർ പറഞ്ഞു.
പൈൻമരക്കാടിനു സമീപമുള്ള ജനവാസസ്ഥലമായ തലകുന്തയിൽ കഴിഞ്ഞദിവസം കണ്ട കടുവയെ കൂടുവെച്ച് പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വനംവകുപ്പ് കടുവയെ നിരീക്ഷിച്ചുവരികയാണ്.