0
0
Read Time:1 Minute, 17 Second
ചെന്നൈ : തൂത്തുക്കുടിയിൽ വീട്ടിൽ ഒളിപ്പിച്ചുവെച്ച 24 കോടി രൂപയുടെ മയക്കുമരുന്നുമായി ഭാര്യയും ഭർത്താവും അറസ്റ്റിൽ.
തൂത്തുക്കുടി ടൗണിനടുത്ത് താമസിക്കുന്ന നിർമൽരാജ് (29), ഭാര്യ ശിവാനി (28) എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ വീട്ടിൽ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് ജില്ലാ പോലീസ് സൂപ്രണ്ട് ബാലാജി ശരവണന്റെ നിർദേശ പ്രകാരം പോലീസ് സംഘം വ്യാഴാഴ്ച രാത്രി പരിശോധന നടത്തുകയായിരുന്നു.
എട്ടു കിലോ മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്നും ഇതിന് ഏകദേശം 24 കോടി വില വരുമെന്നും പോലീസ് അറിയിച്ചു.
നിർമൽരാജിനും ഭാര്യയ്ക്കും ആരാണ് മയക്കുമരുന്ന് എത്തിച്ചുകൊടുത്തതെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.