ചെന്നൈ : മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചർച്ച നടത്താൻ കേരള സർക്കാർ സമയം അനുവദിക്കുന്നില്ലെന്ന് തമിഴ്നാട്.
മുല്ലപ്പെരിയാർ വിഷയം സംബന്ധിച്ച് നിയമസഭയിൽ അവതരിപ്പിച്ച നയരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മുല്ലപ്പെരിയാർ വിഷയത്തിൽ ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ തമ്മിലും മുഖ്യമന്ത്രി തലത്തിലും ചർച്ച നടത്താൻ സൗകര്യപ്രദമായ സമയം അനുവദിക്കണമെന്ന് കഴിഞ്ഞവർഷം സെപ്റ്റംബർമുതൽ ആവശ്യപ്പെടുന്നുണ്ട്.
ഡിസംബറിൽ ജലവിഭവമന്ത്രി ദുരൈമുരുകനും ചീഫ് സെക്രട്ടറി ശിവദാസ് മീണയും കത്തയച്ചു. എങ്കിലും കേരളത്തിന്റെ ഭാഗത്തുനിന്ന് അനുകൂലപ്രതികരണമൊന്നും ലഭിച്ചിട്ടില്ല.
ഇപ്പോഴും കാത്തിരിപ്പു തുടരുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ട് സിമന്റിടാനുള്ള സാമഗ്രികൾക്കും 15 മരങ്ങൾ മുറിക്കാനുള്ള അനുമതിക്കും കേരളത്തിൽനിന്നുള്ള അനുകൂലമായ മറുപടിക്കായി ഇപ്പോഴും കാത്തിരിക്കുകയാണ്.