Read Time:1 Minute, 4 Second
ചെന്നൈ : ഓടിക്കൊണ്ടിരിക്കുമ്പോൾ ടയർപൊട്ടി നിയന്ത്രണംവിട്ട കാർ എതിരേവന്ന ലോറിയിലിടിച്ച് എൻജിനിയറിങ് വിദ്യാർഥിനി മരിച്ചു.
വെല്ലൂരിൽ നടന്ന അപകടത്തിൽ ചെന്നൈ തൗസന്റ് ലൈറ്റ്സ് സ്വദേശിനി അശ്വതിയാണ് (19) മരിച്ചത്. അശ്വതിക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തുകളായ വിഷ്ണു (19), ദ്രാവിഡ് (21), ശക്തിപ്രിയ (21) എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുഹൃത്തുകൾ ഒന്നിച്ച് ചെന്നൈയിൽനിന്ന് ഏലഗിരിയിലേക്ക് വിനോദയാത്ര പോകുന്നതിനിടെയാണ് അപകടം.
ചെന്നൈ-ബെംഗളൂരു ദേശീയപാതയിൽ വെല്ലൂരിന് സമീപം മോട്ടൂരിൽ എത്തിയപ്പോഴായിരുന്നു കാറിന്റെ മുൻവശത്തെ ടയർപൊട്ടിയത്.