Read Time:54 Second
ചെന്നൈ : ദുബായിൽനിന്ന് കടത്തികൊണ്ടുവന്ന 12.5 കോടി രൂപ വിലമതിക്കുന്ന എട്ട് കിലോ സ്വർണം ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു.
രണ്ട് സ്ത്രീകൾ ഉൾപ്പെടെ പത്ത് യാത്രക്കാരാണ് പിടിയിലായത്. ദുബായിൽനിന്ന് രണ്ട് വിമാനങ്ങളിലായാണ് പത്ത് യാത്രക്കാർ എത്തിയത്. ഇന്റലിജൻസ് അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് അധികൃതർ പരിശോധന നടത്തിയത്.
വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താനാണ് യാത്രക്കാർ ശ്രമിച്ചിരുന്നതെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.