ചെന്നൈ-നാഗർകോവിൽ വന്ദേ ഭാരത് പരീക്ഷണ ഓട്ടം നടത്തി

0 0
Read Time:58 Second

ചെന്നൈ : ചെന്നൈ എഴുമ്പൂർ- നാഗർകോവിൽ വന്ദേ ഭാരത് പരീക്ഷണ ഓട്ടം നടത്തി.

രാവിലെ അഞ്ചിന് ചെന്നൈയിൽ നിന്ന് യാത്രതിരിച്ച വന്ദേ ഭാരത് ഉച്ചയ്ക്ക് 1.50-ന് നാഗർകോവിൽ സ്റ്റേഷനിൽ എത്തി.

ഉച്ചയ്ക്ക് 2.20-ന് നാഗർകോവിലിൽ നിന്ന് പുറപ്പെട്ട വണ്ടി രാത്രി 11.15-ന് ചെന്നൈയിൽ എത്തിച്ചേർന്നു.

എട്ട് ബോഗികളുമായാണ് ട്രയൽ നടത്തിയത്.

കഴിഞ്ഞ 20-ന് ചെന്നൈ റയിൽവേ സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി സർവീസ് ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്.

എന്നാൽ, പ്രധാനമന്ത്രിയുടെ പരിപാടി റദ്ദായതിനെത്തുടർന്ന് ഉദ്ഘാടനം മാറ്റിവെച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts