Read Time:48 Second
ചെന്നൈ : പഠിക്കാൻ ഒരു വിദ്യാർഥിനി മാത്രമുണ്ടായിരുന്ന പ്രൈമറി സ്കൂൾ പൂട്ടി. രാമനാഥപുരം തിരുവാടനെ താലൂക്കിലെ കടമ്പൂരിലെ ഗവ. പ്രൈമറി സ്കൂളാണ് ഒരു കുട്ടിമാത്രമായതിനാൽ പൂട്ടിയത്.
വിദ്യാർഥിനിയെ രക്ഷിതാക്കൾ കുരുത്തഗുഡി പ്രൈമറി സ്കൂളിൽ ചേർത്തു.
നാല് വർഷം മുമ്പ് വരെ കുട്ടികൾ പഠിക്കാനുണ്ടായിരുന്നു.
പിന്നീട് പലരും സമീപത്തെ മറ്റ് സ്കൂളുകളിലേക്ക് പോയി. അധ്യാപകർക്കും മറ്റ് സ്കൂളുകളിലേക്ക് മാറ്റം കിട്ടുകയും ചെയ്തു.