Read Time:1 Minute, 7 Second
ചെന്നൈ : മാലിന്യം കലർന്ന കുടിവെള്ളം കുടിച്ച 11 വയസ്സുകാരൻ മരിച്ച സംഭവത്തിൽ വിവിധ സ്ഥലങ്ങളിൽനിന്ന് ശേഖരിച്ച കുടിവെള്ള സാംപിളുകളിൽ 17 എണ്ണത്തിൽ മാലിന്യമുണ്ടെന്ന് കണ്ടെത്തി.
കുട്ടി മാലിന്യം കലർന്നവെള്ളമാണ് കുടിച്ചതെന്നും ചെന്നൈ കോർപ്പറേഷൻ അധികൃതർ സമ്മതിച്ചു.
ചോർച്ചയുള്ള കുടിവെള്ള വിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ നടപടി സ്വീകരിച്ചതായും അറിയിച്ചു.
സൈദാപ്പേട്ടയിൽ താമസിക്കുന്ന ബിഹാർ സ്വദേശിയായ രാജേഷ് കുമാറിന്റെ മകൻ യുവരാജാണ് മരിച്ചത്. സഹോദരിയെ എഗ്മോറിലെ വുമൺ ആൻഡ് ചൈൽഡ് ആശുപത്രിയിൽ പ്രവേശിച്ചിരിക്കയാണ്. ജൂൺ 26-നാണ് യുവരാജിന് വയറിളക്കമുണ്ടായത്. ശനിയാഴ്ച മരിച്ചു.