Read Time:1 Minute, 17 Second
പഴനി : കൊടൈക്കനാലിനടുത്ത് വാഴഗിരിയിൽ വേലിയിൽ കുടുങ്ങിയ കടമാനിനെ കൊന്നുതിന്ന ആറുപേരെ വനംവകുപ്പധികൃതർ അറസ്റ്റുചെയ്തു.
വാഴഗിരിയിലെ സെൽവകുമാർ (28), കന്നിവാടിയിലെ രാജേഷ്കുമാർ (24), കാരക്കുടിയിലെ അജിത് (29), പണ്ണകാട്ടിലെ ശിവരാമൻ (27), സിത്തരേവിലെ രാമകൃഷ്ണൻ (45), മണ്ണാർക്കുടിയിലെ പ്രവീൺ (28) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
ഇവരിൽനിന്ന് ഒരു ട്രാക്ടറും ബൈക്കും ആയുധങ്ങളും പിടിച്ചെടുത്തു. വന്യമൃഗങ്ങൾ വെള്ളം കുടിക്കാനും ഭക്ഷണത്തിനും സമീപത്തെ തോട്ടങ്ങളിലേക്ക് ഇടയ്ക്കിടെ വരാറുണ്ട്.
ഇതിനിടെ, വാഴഗിരിഭാഗത്തെ തോട്ടത്തിലേക്ക് കയറിയ രണ്ടുവയസ്സുള്ള പെൺ കടമാനെയാണ് കൊന്നത്.രഹസ്യവിവരത്തെത്തുടർന്ന് വനംവകുപ്പധികൃതർ സംഭവസ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. ഓടിരക്ഷപ്പെട്ടവരെ പിന്നീട് പിടികൂടുകയായിരുന്നു.