ചെന്നൈ: മോഷണം പോയ വാഹനങ്ങൾ വീണ്ടെടുക്കാൻ നിലവിലുള്ള സിസിടിവി ക്യാമറകൾക്കൊപ്പം ചെന്നൈയിലെ പ്രധാന റോഡ് ജംക്ഷനുകളിൽ 500 അത്യാധുനിക ക്യാമറകൾ പോലീസ് സ്ഥാപിച്ചു.
വാഹനങ്ങൾ മോഷ്ടിക്കപ്പെട്ടാൽ ഈ ക്യാമറകൾ ചിത്രമെടുക്കുകയും ഉടൻ തന്നെ പോലീസിനെ അറിയിക്കുകയും ചെയ്യും.
ചെന്നൈയിൽ കുറ്റകൃത്യങ്ങൾ പൂർണമായും തടയാൻ പൊലീസ് വിവിധ ശ്രേണിയിലുള്ള നടപടികളാണ് സ്വീകരിക്കുന്നത്.
അതിൻ്റെ ഭാഗമായി വാഹന മോഷണം തടയാനും ബന്ധപ്പെട്ടവരെ പിടികൂടാനും പുതിയ തന്ത്രമാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്.
എന്നാൽ പുതിയ ക്യാമെറകൾസ്ഥാപിക്കുന്നതോടെ മോഷ്ടിച്ച വാഹനങ്ങൾ നിരത്തിലിറങ്ങിയാൽ പോലീസ് സ്ഥാപിച്ചിരിക്കുന്ന 500 ക്യാമറകളിൽ ഏതെങ്കിലുമൊന്ന് പിടിക്കും. ഉടൻ തന്നെ ഫോട്ടോ സഹിതം പോലീസിനെ അറിയിക്കും. അതിനുശേഷം നിരീക്ഷണ ഡ്യൂട്ടിയിലുള്ള പോലീസിന് മോഷ്ടിച്ച വാഹനങ്ങൾ വീണ്ടെടുക്കാനും അത് ഓടിക്കുന്ന മോഷ്ടാക്കളെ പിടികൂടാനും കഴിയും.
അത്തരത്തിൽ ചെന്നൈയിൽ പ്രതിദിനം ശരാശരി 5 വാഹനങ്ങൾ കണ്ടെത്തുകയും ചെയ്യുന്നുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അതുകൊണ്ട് തന്നെ വാഹന മോഷ്ടാക്കൾക്കിടയിൽ ഭീതി സൃഷ്ടിച്ച് ഈ ക്യാമറകൾ പൊതുജനങ്ങൾക്ക് ആശ്വസമാകുകയാണ്