ചെന്നൈ : സ്വകാര്യവാഹനങ്ങളിൽ അനധികൃതമായി ‘അഡ്വക്കേറ്റ്’ സ്റ്റിക്കറുകൾ പതിപ്പിക്കുന്ന അഭിഭാഷകർക്കെതിരേ പോലീസിന് സ്വതന്ത്രമായി നടപടിയെടുക്കാമെന്ന് മദ്രാസ് ഹൈക്കോടതി.
ട്രാഫിക് നിയമലംഘനങ്ങളിൽനിന്ന് രക്ഷപ്പെടാനായി അഭിഭാഷകർ തങ്ങളുടെ സ്വകാര്യവാഹനങ്ങളിൽ സ്റ്റിക്കറുകൾ പതിച്ച് ദുരുപയോഗം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ചെന്നൈ സ്വദേശി എസ്. ദേവദാസ് ഗാന്ധി വിൽസൺ നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് ആർ. മഹാദേവൻ, ജസ്റ്റിസ് മുഹമ്മദ് ഷഫീഖ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഇടപെടൽ.
‘പോലീസ് ഒന്നിനെയും ഭയപ്പെടേണ്ട കാര്യമില്ല. അനധികൃതമായി സ്റ്റിക്കർ ദുരുപയോഗം ചെയ്യുന്നവർക്കെതിരേ നടപടിയെടുക്കാൻ സുപ്രീംകോടതിതന്നെ ഒന്നിലധികം ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.
To advertise here, Contact Us
അതിനാൽ പോലീസ് ഭയപ്പെടേണ്ട ആവശ്യമില്ല, ധൈര്യമായി മുന്നോട്ടുപോകൂ’ -കോടതി നിർദേശിച്ചു.
ചെന്നൈയിലെ അഭിഭാഷകരുപയോഗിക്കുന്ന സ്റ്റിക്കറുകളെക്കുറിച്ച് വിവരങ്ങൾ തേടിയ കോടതി ഇക്കാര്യത്തിൽ വിശദീകരണമാവശ്യപ്പെട്ട് സംസ്ഥാനസർക്കാരിനും തമിഴ്നാട് ബാർ കൗൺസിലിനും നോട്ടീസയച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനാണ് നിർദേശം.