0
0
Read Time:1 Minute, 1 Second
ചെന്നൈ : കോയമ്പേട് ചന്തയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ബസിന് തീവെച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.
അരിയല്ലൂർ സ്വദേശിയായ പഴനിമുത്തുവാണ് പിടിയിലായത്. ബുധനാഴ്ച വൈകീട്ടാണ് ബസിന് തീപ്പിടിച്ചത്.
തുടർന്ന് സമീപമുണ്ടായിരുന്ന പത്തോളം വാഹനങ്ങളിലേക്കും തീ വ്യാപിച്ചു.
ഇതേക്കുറിച്ച് അന്വേഷണം നടത്തിയ പോലീസിന് തീപ്പിടിച്ച ബസിനുള്ളിലേക്ക് ഒരാൾ കയറിപ്പോകുന്ന സി.സി.ടി.വി. ദൃശ്യം ലഭിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത് പഴനിമുത്തുവാണെന്ന് തെളിയുകയായിരുന്നു.
എന്നാൽ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയല്ല ഇയാൾ നൽകുന്നതെന്ന് പോലീസ് പറഞ്ഞു.