Read Time:43 Second
ചെന്നൈ : തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ 1.16 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി.
സിങ്കപ്പൂർ എയർലൈൻസ് വിമാനത്തിലെത്തിയ യാത്രക്കാരന്റെ കൈയിൽനിന്നാണ് സ്വർണം പിടികൂടിയത്.
കാൽമുട്ട് വേദന മാറാനായി കെട്ടിയ ബാൻഡേജിലാണ് സ്വർണം ഒളിച്ചുകടത്താൻ ശ്രമിച്ചത്.
കസ്റ്റംസ് അധികൃതർ നടത്തിയ പരിശോധനയിലാണ് 1.605 കിലോഗ്രാം സ്വർണം പിടികൂടിയത്.
യാത്രക്കാരനെ പിടികൂടി ചോദ്യംചെയ്യുകയാണ്.