Read Time:48 Second
ചെന്നൈ : ഡി.എം.കെ. ഭരണത്തിൽ തമിഴ്നാട്ടിലെ ദളിതർ സുരക്ഷിതരല്ലെന്ന് ബി.ജെ.പി. നേതാവ് ഷെഹ്സാദ് പൂനാവാല അഭിപ്രായപ്പെട്ടു.
ബി.എസ്.പി. സംസ്ഥാന അധ്യക്ഷനെ സംഘം ചേർന്ന് വെട്ടിക്കൊന്ന നാട്ടിൽ സാധാരണ ദളിതർക്ക് എങ്ങനെ സമാധാനത്തോടെ കഴിയാനാകും എന്നദ്ദേഹം ചോദിച്ചു.
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ 65 ദളിതരാണ് മരിച്ചതെന്ന് പൂനാവാല പറഞ്ഞു. അതിന് ഉത്തരവാദികളായവക്കെതിരേ സർക്കാർ നടപടിയൊന്നുമെടുത്തിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.